വടകര: ഒഞ്ചിയത്തെ കോണ്‍ഗ്രസ് നേതാവും ചോമ്പാല ബിഇഎം സ്‌കൂള്‍ റിട്ട.അധ്യാപകനുമായ കേളു ബസാര്‍ ദീപാലയത്തില്‍
കെ.വത്സന്‍ (77) അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് ഒഞ്ചിയം മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ്, കേളു ബസാര്‍ കുറ്റിയില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ പരേതയായ ശ്യാമള. മക്കള്‍: ദിലീഷ്, പരേതയായ ദീപ. മരുമകള്‍: പരേതയായ ശ്രീജിത. സഹോദരങ്ങള്‍: അശോക് കുമാര്‍, രോഹിണി, വത്സല, ശ്യാമള, ശോഭ, ശശി, പ്രശാന്ത്.
