എടച്ചേരി: സെക്രട്ടറിയേറ്റ് നടയില്‍ സത്യാഗ്രഹ സമരം നടത്തി വരുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട്
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടച്ചേരി പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ആശാ വര്‍ക്കര്‍മാര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രതിഷേധക്കാര്‍ കത്തിച്ചു. എടച്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ബ്ലോക്ക് പ്രസിഡന്റ് മോഹനന്‍ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.പ്രേം ദാസ് അധ്യക്ഷത വഹിച്ചു. സി.പവിത്രന്‍, കെ രമേശന്‍, എം.സി.മോഹനന്‍, എം.പി.ശ്രീധരന്‍, രാമചന്ദ്രന്‍ തലായി, എം.സി.വിജയന്‍, കെ.പി.കുമാരന്‍, നിജേഷ്, പൊയില്‍ ഭാസ്‌കരന്‍
തുടങ്ങിയവര്‍ പ്രസംഗിച്ചു.

