വടകര: ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ചോറോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഉല്ലാസ യാത്ര
ആഹ്ലാദപൂത്തിരിയായി. രാവിലെ പത്തിന് തുടങ്ങിയ ഉല്ലാസയാത്ര രാത്രി പത്തിനാണ് അവസാനിച്ചത്.
വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘത്തിന് വേളം മണിമല ആക്ടീവ് പ്ലാനറ്റിലെ സന്ദര്‍ശനം നവ്യാനുഭവമായി. വിവിധതരം കളികളും ഡിജെയും മാജിക്ക് ഷോയും കുട്ടികള്‍ ആസ്വദിച്ചു. ട്രെയിന്‍ യാത്ര, തൊട്ടില്‍, മ്യൂസിക് ചെയര്‍, ഡാന്‍സ്, പാടുകള്‍,
ഊഞ്ഞാല്‍ എന്നിവ വിവിധ വിനോദ പരിപാടികളില്‍ പങ്കെടുത്തു. 25 ഓളം കുട്ടികളും രക്ഷിതാക്കളും അടങ്ങിയ സംഘത്തിന് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങില്‍, മനീഷ് കുമാര്‍ ടി.പി, ജിഷ പനങ്ങാട്ട്, പ്രിയങ്ക സി.പി, പുഷ്പ മഠത്തില്‍, സജിതകുമാരി, ബിന്ദു ടി, പ്രേമ കെ.എം, സിഡിഎസ് ചെയര്‍പെഴ്‌സണ്‍ കെ. അനിത, സ്‌പോണ്‍സര്‍മാരായ ബിനോയ് ചോറോട്, രജീഷ് കുമാര്‍, രജീഷ് കെ.എന്നിവര്‍ നേതൃത്വം നല്‍കി. മനസ് നിറയെ ആഹ്ലാദവുമായാണ് കുട്ടികള്‍ മടങ്ങിയത്.