Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; എഎസ്‌ഐ അറസ്റ്റിൽ

March 1, 2025
in കേരളം
A A
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം
Share on FacebookShare on Twitter

കോട്ടയം: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച എഎസ്ഐയെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയിൽ നിന്ന് കൈക്കൂലിയായി മദ്യവും ഇയാൾ വാങ്ങിയതായി ആരോപണമുണ്ട്.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി വ്യാഴാഴ്ച സ്റ്റേഷനിലെത്തുകയുണ്ടായി. സിഐ അവധിയായതിനാല്‍ എഎസ്‌ഐ ബിജുവാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഇതിനിടെയാണ് ബിജു പരാതിക്കാരിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരി കോട്ടയം വിജിലന്‍സ് ഓഫീസിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. വിജിലന്‍സ് സംഘം നിര്‍ദ്ദേശിച്ചതനുസരിച്ച് കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലില്‍ എത്തണമെന്ന് പരാതിക്കാരി ബിജുവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടലില്‍ എത്തിയപ്പോഴാണ് വിജിലന്‍സ് പിടികൂടിയത്.

RECOMMENDED NEWS

സൂപ്പര്‍ഹിറ്റുകളുടെ രാജശില്‍പിക്ക് വിട

4 months ago
ലഹരിക്കെതിരെ യുവത കര്‍മ്മ രംഗത്തിറങ്ങണം: ഷാഫി പറമ്പില്‍

ലഹരിക്കെതിരെ യുവത കര്‍മ്മ രംഗത്തിറങ്ങണം: ഷാഫി പറമ്പില്‍

1 month ago
ഇത് ജില്ലയിലെ പ്രധാന നെല്ലറ; കുട്ടികള്‍ കണ്ടു ചെരണ്ടത്തൂര്‍ ചിറ

ഇത് ജില്ലയിലെ പ്രധാന നെല്ലറ; കുട്ടികള്‍ കണ്ടു ചെരണ്ടത്തൂര്‍ ചിറ

2 months ago
ഷൈനിനെ വേട്ടയാടുന്നു; പിന്തുണയുമായി കുടുംബം

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal