വേളം: പൊതുജനങ്ങളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അരമ്പോല്‍ ഗവണ്‍മെന്റ് എല്‍പി
സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ച അക്ഷരച്ചില്ല (കോര്‍ണര്‍ ലൈബ്രറി) നാലാമത് ശാഖ പ്രവര്‍ത്തനം തുടങ്ങി. ഇതിന്റെ ഉദ്ഘാടനം വേളം പെരുവയലില്‍ അസറ്റ് ചെയര്‍മാനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സി.എച്ച്.ഇബ്രാഹിംകുട്ടി നിര്‍വഹിച്ചു.
അരമ്പോല്‍ ഗവ. എല്‍പി സ്‌കൂളിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ പൊതുജനങ്ങളുടെയും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പ്രാദേശിക ലൈബ്രറികള്‍ സ്ഥാപിക്കുകയും ഓരോ പ്രദേശത്തും വായനയെ
ഇഷ്ടപ്പെടുന്നവരെ ഉള്‍പ്പെടുത്തി വായനക്കൂട്ടം രൂപീകരിക്കുകയുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കുന്നുമ്മല്‍ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ സി മുജീബ് റഹ്‌മാന്‍ ഷമീം എസ്.കെക്ക് ആദ്യ പുസ്തകം നല്‍കി വിതരണത്തിന് തുടക്കം കുറിച്ചു. 2024-25 വര്‍ഷത്തെ പ്രൊഫിഷന്‍സി അവാര്‍ഡ് നേടിയ വിദ്യാര്‍ഥികള്‍ക്കും ഹാള്‍മാര്‍ക്ക് ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷനില്‍ മികച്ച വിജയം നേടിയ പ്രീ പ്രൈമറി കുട്ടികള്‍ക്കും പിടിഎ നല്‍കുന്ന അനുമോദനം, രക്ഷാകര്‍തൃ സംഗമം എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചു. പ്രകൃതി മനോഹരമായ വേളത്തെ ഹൃദയഹാരിയായി അടയാളപ്പെടുത്തിയ എഴുത്തുകാരന്‍ ടി.കെ മൊയ്തുവിനെ ചടങ്ങില്‍ ആദരിച്ചു.
പി.ടി.എ പ്രസിഡന്റ് കരീം മാങ്ങോട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വേളം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ തായന ബാലാമണി,
ഫാത്തിമ സിപി, ഹെഡ്മാസ്റ്റര്‍ വിനോദന്‍ സി.പി, ുത്തൂര്‍ മുഹമ്മദലി, വി.എം ദിനേശന്‍, ഷമീം എസ് കെ, സബീര്‍ കെ, ജനിഷ, സ്‌കൂള്‍ ലീഡര്‍ അദ്‌നാന്‍,
ഇ കെ കുഞ്ഞബ്ദുല്ല, യുകെ അസീസ്, അനുഷ അശോക് തുടങ്ങിയവര്‍ സംസാരിച്ചു.
അഞ്ചാമത്തെ അക്ഷരച്ചില്ല തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം അസറ്റ് ചെയര്‍മാന്‍ സി എച്ച് ഇബ്രാഹിംകുട്ടി വാഗ്ദാനം ചെയ്തു.