
അരൂര്‍: മൂന്ന് ദിവസമായി നടന്നു വരുന്ന കൊന്നപ്പാലങ്കണ്ടി ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവം സമാപിച്ചു. ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ കലവറ നിറക്കല്‍, പൂക്കലശം വരവ്, തമ്പോലം, വെടിക്കെട്ട് എന്നിവ നടന്നു. ഭഗവതി, കുട്ടിച്ചാത്തന്‍, ഗുളികന്‍, അസുരപുത്രന്‍ എന്നീ ദേവതകള്‍ക്കായി വെള്ളട്ടവും തിറയും നടന്നു. വെള്ളിയാഴ്ച വൈകീട്ട് തിരുമുടി വെപ്പ്, തിരുമുടി പറിക്കല്‍ എന്നിവക്ക് ശേഷം ഗുരുസിയോടെ തിറ ഉത്സവം സമാപിച്ചു. ചടങ്ങുകള്‍ക്ക് ഭക്തജനങ്ങളുടെ നിറസാന്നിധ്യമുണ്ടായി.