വടകര: കീഴല്‍ യുപി സ്‌കൂള്‍ 136-ാം വാര്‍ഷികാഘോഷവും 33 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന്
വിരമിക്കുന്ന ഹെഡ്മിസ്ട്രസ് കെ.എസ്. ജയന്തിക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഇതോടൊപ്പം പ്രീ-പ്രൈമറി വാര്‍ഷികാഘോഷവും രണ്ടു ദിവസങ്ങളായി നടന്നു.
പ്രീ-പ്രൈമറി വിദ്യാര്‍ഥികളുടെ ശലഭോത്സവവും കെപിഎസിയുടെ ഉമ്മാച്ചു എന്ന നാടകവും ആദ്യ ദിവസം അരങ്ങേറി. ചടങ്ങില്‍ പ്രദേശത്തെ പഴയ കാല നാടക നടന്മാരെ ആദരിച്ചു. മത്സര പരീക്ഷകളില്‍ സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും ചൊരിഞ്ഞു.
കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ഗാനരചയിതാവ് ഇ.വി.വത്സന്‍ മുഖ്യ പ്രഭാഷണം നടത്തി.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന, വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ.കെ.ബിജുള, വാര്‍ഡ് അംഗങ്ങളായ പി.പ്രശാന്ത്, വിക്ടോറിയ.കെ, സെനിയ പി.കെ, മാനേജര്‍ എരഞ്ഞോളി കണ്ടി മൊയ്തു, കെ.ശ്രീജന്‍, ബിനിഷ, സുനീഷ് കുമാര്‍, അര്‍ജുന്‍, സീമ എന്നിവര്‍ സംസാരിച്ചു.