കുറ്റ്യാടി: ഭാവ ഗായകന്‍ പി.ജയചന്ദ്രനെ അനുസ്മരിച്ച് കുറ്റ്യാടി സബര്‍മതി സംഘടിപ്പിച്ച ഗാനസന്ധ്യ ഹൃദ്യമായി. ജയചന്ദ്രന്‍
പാടി മലയാളികള്‍ ഏറ്റെടുത്ത ‘മലയാള ഭാഷതന്‍ മാദക ഭംഗി, മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി, ഉപാസന ഉപാസന, സന്ധ്യക്കെന്തിന് സിന്ദൂരം തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ അടക്കം ഒഴുകിയെത്തിയത് ആസ്വാദകരില്‍ നവ്യാനുഭൂതിയായി.
മലയാളികള്‍ എപ്പോഴും മൂളുന്ന പാട്ടുകളുടെ മേളമായിരുന്നു ഹാളില്‍ മുഴങ്ങിയത്. പത്തോളം ഗായകര്‍ ശ്രുതിമധുരമായി പാടിയപ്പോള്‍ ശ്രോതാക്കള്‍ സുന്ദര സ്വപ്‌നങ്ങളില്‍ മുഴുകി. വശ്യമായ പദവിന്യാസങ്ങള്‍ക്കൊപ്പം ഇമ്പമായെത്തിയ സംഗീതം സദസിനെ തഴുകിത്തലോടുകയായിരുന്നു.
‘കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ…… പാടിക്കൊണ്ട് ഗാനരചയിതാവ് ഇ.വി.വത്സന്‍ ഗാനസന്ധ്യയ്ക്ക് തിരികൊളുത്തിയത്
മറ്റൊരു ഹൃദ്യമായ നിമിഷമായി. കോ-ഓഡിനേറ്റര്‍ വി.വിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്‍മാന്‍ എസ്.ജെ.സജീവ് കുമാര്‍,
കണ്‍വീനര്‍ ബാലന്‍ തളിയില്‍, ടി.സുരേഷ് ബാബു, പി.പി.ദിനേശന്‍, ജെ.ഡി.ബാബു, ജി.മണിക്കുട്ടന്‍, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, ഉബൈദ് വാഴയില്‍, വി.വി.അനസ്, കെ.കെ.സന്തോഷ്, ഷിംന എം.കെ, അനിഷ പ്രദീപ്, അശ്വതി സിദ്ധാര്‍ത്ഥ്, സജീഷ എടക്കുടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രമോദ് ആനോറ, ആര്‍.ശരത്ത്, സുധീര്‍ മസൂദ്, കെ.എച്ച്.ഹര്‍ഷ, എലിയാറ പ്രകാശന്‍, കെ.റോണിഷ, പ്രബീഷ് കൃഷ്ണ, ബിജു വടകര, കെ.കെ.ഷാജു എന്നിവര്‍ ജയചന്ദ്രന്റെ ഗാനങ്ങള്‍ ആലപിച്ച് സദസ് കൈയ്യിലെടുത്തു.
-ആനന്ദന്‍ എലിയാറ