പുറമേരി: പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വീസ്
സ്‌കീം (എന്‍എസ്എസ്) യൂണിറ്റ് നാദാപുരം പാലിയേറ്റീവ് കെയര്‍ സെന്ററിന് വീല്‍ ചെയര്‍ നല്‍കി. ചോമ്പാല എഇഒ സപ്ന ജൂലിയറ്റ് പാലിയേറ്റീവ് ഭാരവാഹികള്‍ക്ക് വീല്‍ ചെയര്‍ കൈമാറി.
സബ്ജില്ലാ കലോത്സവ നഗരിയില്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ഒരുക്കിയ ചായക്കടയില്‍ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വീല്‍ ചെയര്‍ അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങിയത്.
ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.കെ.ഹേമലത തമ്പാട്ടി, പിടിഎ പ്രസിഡന്റ് കെ.കെ. രമേശന്‍, ഹെഡ്മിസ്ട്രസ് കെ. ഷൈനി, പ്രോഗ്രാം ഓഫീസര്‍ അപര്‍ണ രാജ്, ഇ.കെ.ലളിതാംബിക, വളണ്ടിയര്‍ ലീഡര്‍ അദ്വൈത് എന്നിവര്‍ സംബന്ധിച്ചു.