Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

രാജ്യദ്രോഹ ശക്തികൾക്ക് എതിരായ പോരാട്ടം തുടരുമെന്ന് പി.സി.ജോർജ്

February 28, 2025
in കേരളം
A A
രാജ്യദ്രോഹ ശക്തികൾക്ക് എതിരായ പോരാട്ടം തുടരുമെന്ന് പി.സി.ജോർജ്
Share on FacebookShare on Twitter

കോട്ടയം: ഭാരതത്തെ നശിപ്പിക്കാനുളള രാജ്യദ്രോഹ ശക്തികള്‍ക്ക് എതിരായ പോരാട്ടം തുടരുമെന്ന് ബിജെപി നേതാവ് പി.സി.ജോര്‍ജ്. വിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റേടത്തോടെ മുന്നോട്ട് പോകുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ജാമ്യം കിട്ടിയതിന് പിന്നാലെ പിസി ജോര്‍ജിനെ തുടര്‍ ചികിത്സയ്ക്കായി പാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാല് ദിവസത്തെ റിമാന്‍ഡിന് ശേഷം പിസി ജോര്‍ജിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ട കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ തെളിവ് ശേഖരണം അടക്കം പൂര്‍ത്തിയായെന്നും പോലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. തുടര്‍ച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നയാളാണ് പ്രതിയെന്നും ജാമ്യം നല്‍കിയാല്‍ ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തത്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റും റിമാന്റും.

 

 

RECOMMENDED NEWS

ഒരുക്കം പൂര്‍ത്തിയായി; നാളെ മുതല്‍ കടത്തനാട്ടങ്കം

ഒരുക്കം പൂര്‍ത്തിയായി; നാളെ മുതല്‍ കടത്തനാട്ടങ്കം

1 month ago
ലഹരിക്കെതിരെ അധ്യാപക കവചവുമായി കെഎസ്ടിഎ

ലഹരിക്കെതിരെ അധ്യാപക കവചവുമായി കെഎസ്ടിഎ

3 months ago
കൊടകര കേസ്:  ഇഡിക്കെതിരെ സിപിഎം പ്രതിഷേധം

കൊടകര കേസ്: ഇഡിക്കെതിരെ സിപിഎം പ്രതിഷേധം

2 months ago

എംടി: എഴുത്തും ജീവിതവും; വടകരയില്‍ സാഹിത്യ സംവാദം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal