സാമൂഹിക മുന്നേറ്റവും വികസനവും യാഥാര്‍ഥ്യമാകുന്നതെന്നും അടിസ്ഥാന ജനവിഭാഗങ്ങളുടെ മുഖ്യധാരാ പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു.
അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി ഇരിങ്ങല്‍ കോട്ടക്കുന്ന് നഗര്‍ കേന്ദ്രീകരിച്ച് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സമസ്ത മേഖലകളിലും അതിവേഗത്തിലുള്ള വികസനം സാധ്യമാക്കാനും അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനം എന്ന അപൂര്‍വ്വ നേട്ടത്തിനുമായാണ് നാം പരിശ്രമിക്കുന്നത്. കൊയിലാണ്ടി പ്രദേശത്ത് അടുത്ത ഒരു നഗര്‍ കൂടെ തെരഞ്ഞെടുത്ത് അംബേദ്കര്‍ ഗ്രാമവികസന പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷം തന്നെ സാധ്യമായ എല്ലാ പദ്ധതികളും സാമ്പത്തിക സ്രോതസ്സുകളും സംയോജിപ്പിച്ച് സമഗ്ര വികസനം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പട്ടികജാതി ജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് 800 വിദ്യാര്‍ഥികളെ വിദേശ പഠനത്തിന് സര്‍ക്കാര്‍ നേതൃത്വത്തില്‍ അയച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. അവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള സാഹചര്യവും ഉറപ്പാക്കി കൊണ്ടിരിക്കുന്നു. കാലത്തിനൊത്ത് മാറാന്‍ നമുക്ക് സാധിക്കണമെന്നും മന്ത്രി കേളു ഓര്‍മ്മപ്പെടുത്തി.
ഒരു കോടി രൂപ ചിലവിലാണ് കോട്ടക്കുന്ന് നാല് സെന്റ് നഗര്‍, ലക്ഷം വീട് നഗര്‍, കിളച്ച പറമ്പ് റോഡ് എന്നിവിടങ്ങളില്‍ നടപ്പാതകള്‍, കോട്ടപ്പറമ്പ് പെരിങ്ങാട് റോഡ് നിര്‍മ്മാണം, കോട്ടപ്പറമ്പ് പുത്തന്‍ പുരയില്‍ റോഡില്‍ കോട്ടക്കുന്ന് ലക്ഷം വീട് നഗറില്‍ കിണര്‍ പുനരുദ്ധാരണം, കിളച്ചപ്പറമ്പ് റോഡ് നഗറില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണം, കോട്ടക്കുന്ന് അംഗനവാടി മുറ്റത്ത് വയോജനങ്ങള്‍ക്കുള്ള ഇരിപ്പിടവും വിശ്രമ കേന്ദ്രവും മൂന്ന് സോളാര്‍ തെരുവ് വിളക്കുകളും എന്നിവ വികസന പദ്ധതിയുടെ ഭാഗമായി സാധ്യമാക്കിയത്.
സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ & അലീഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. 2023 സെപ്തംബറില്‍ ആരംഭിച്ച പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. ഉദ്ഘാടന ചടങ്ങില്‍ കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു.
പയ്യോളി നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹ്‌മാന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പട്ടിക വികസന ഓഫീസര്‍ കെ.പി ഷാജി പദ്ധതി അവതരണം നടത്തി. കെല്‍ പ്രൊജക്ട് മാനേജര്‍ കെ. അബ്ദുറഹ്‌മാന്‍ റിപ്പോര്‍ട്ടവതരണം നടത്തി.
പയ്യോളി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പത്മശ്രീ പള്ളിവളപ്പില്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മഹിജ എളോടി, അഷറഫ് കോട്ടക്കല്‍ എന്നിവരും പി.ഷാജി, എ രാജന്‍, മത്തത്ത് സുരേന്ദ്രന്‍, കെ.കെ ഹമീദ്, കെ.പി രവീന്ദ്രന്‍, പി.പി മോഹന്‍ദാസ്, എസ്.വി റഹ്‌മത്തുള്ള, എം. റഷീദ്, സി.പി ഉമ്മര്‍കുട്ടി, കെ. കെ ബാബു, മേലടി ബ്ലോക്ക് എസ്. സി പ്രമോട്ടര്‍ രമ്യ കുമാരന്‍ എന്നിവരും സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍ കെ.കെ സ്മിതേഷ് സ്വാഗതവും മേലടി ബ്ലോക്ക് എസ്‌സിഡിഒ ടി. അസീസ് നന്ദിയും പറഞ്ഞു.