നാദാപുരം: ചിയ്യൂര്‍ എല്‍പി സ്‌കൂള്‍ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ്,
എല്‍എസ്എസ് ജേതാക്കള്‍ക്ക് അനുമോദനം, കുഞ്ഞിരാമക്കുറുപ്പ്, ഗൗരി ടീച്ചര്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണം, വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, നൃത്തനൃത്യങ്ങള്‍ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. സാംസ്‌കാരിക സദസ് വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ഇ.ഹാരിസ് അധ്യക്ഷനായി. കെ.പി കുമാരന്‍, കുഞ്ഞാലി ഈന്തുള്ളതില്‍, വാസു എരഞ്ഞിക്കല്‍, കെ.പി വിനോദന്‍, കെ. ഗൗരി, കെ.നിഷ പ്രസംഗിച്ചു. കെ.ദീപ സ്വാഗതവും എം. സജീവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജാനു തമാശകള്‍ ഹാസ്യ പരിപാടിയും അരങ്ങേറി.