തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുള്‍ റഹീം നാട്ടിലെത്തി. ഏഴ്
വര്‍ഷത്തിന് ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് വരുന്നത്. സൗദിയിലെ ദമാമില്‍ നിന്ന് തിരിച്ച അദ്ദേഹം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ രാവിലെ എട്ട് മണിയോടെയാണ് തിരുവനന്തപുരത്തെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്റെ ഇടപെടലിലൂടെയാണ് നാട്ടിലെത്താന്‍ സാധിച്ചത്.
ഏഴ് വര്‍ഷത്തിന് ശേഷം നാട്ടിലേക്കെത്തുമ്പോള്‍ പ്രിയപ്പെട്ടവരൊന്നും വീട്ടിലില്ല. ഉമ്മയും മകനും സഹോദരനും അടക്കമുള്ളവരെ മൂത്ത മകന്‍ കൊലപ്പെടുത്തി. ഭാര്യ മകന്റെ ക്രൂരതക്കിരയായി ആശുപത്രിയിലും. തണലാകേണ്ട മൂത്ത മകന്‍
കൊലപാതകത്തിന് പോലീസ് കസ്റ്റഡിയിലാണ്. അടക്കാനാവാത്ത ദുഃഖത്തിലാണ് അബ്ദുള്‍ റഹീം. റിയാദിലെ കട നഷ്ടം വന്ന് പൂട്ടേണ്ടിവന്നതോടെ അബ്ദുള്‍ റഹീമിന് വലിയ സാമ്പത്തിക ബാധ്യത വന്നിരുന്നു. രണ്ടര വര്‍ഷമായി ഇഖാമയും പുതുക്കാന്‍ കഴിഞ്ഞില്ല. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കമാണ് ഇപ്പോള്‍ അബ്ദുള്‍ റഹീമിന്റെ രക്ഷയ്ക്കെത്തിയത്. പോലീസ് കേസില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്നു സ്ഥിരീകരിച്ചതോടെ നാട്ടിലേക്കുള്ള വഴിയൊരുക്കിയതും ഇദ്ദേഹമാണ്.