വടകര: അടച്ചുപൂട്ടാന്‍പോയ ഒരു സ്‌കൂളിനുകൂടി പുനര്‍ജന്മം. അതും ‘സര്‍ഗാത്മകവിദ്യാലയം’ എന്ന സമഗ്രവിദ്യാഭ്യാസപദ്ധതിയുമായി നൂതനമാതൃകയിലുള്ള സ്‌കൂള്‍ മന്ദിരത്തില്‍. സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക,
സാംസ്‌കാരിക, സാഹിത്യ, കലാ രംഗങ്ങളിലെ പ്രമുഖരും രക്ഷിതാക്കളും ഒരുമിച്ച് അക്ഷരദീപങ്ങള്‍ കൊളുത്തി വിദ്യാലയത്തിനു വിദ്യാദീപ്തമായ തുടക്കം. സാധാരണതൊഴിലാളികളുടെ കുട്ടികള്‍ക്ക് ഇനി അന്താരാഷ്ട്രനിലവാരത്തിലുള്ള വിദ്യാഭ്യാസം. ഒപ്പം, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ഒരുവര്‍ഷം നീണ്ട ശതാബ്ദിയാഘോഷങ്ങള്‍ക്ക് സാര്‍ഥകമായ പരിസമാപ്തിയും.
ചോറോട് പഞ്ചായത്തിലെ 131 കൊല്ലത്തെ ചരിത്രമുള്ള മുട്ടുങ്ങല്‍ എല്‍പി സ്‌കൂള്‍ ദേശീയപാതാവികസനത്തിനായി പൊളിച്ചതാണ്. അടച്ചുപൂട്ടലല്ലാതെ മാര്‍ഗമില്ലാതിരുന്ന ആ സ്‌കൂളാണ് പുതിയ രൂപഭാഗങ്ങളും ബോധനരീതിയുമായി ‘യുഎല്‍സിസിഎസ് സെന്റിനറി സ്‌കൂള്‍, മുട്ടുങ്ങല്‍’ ആയി പുനര്‍ജനിച്ചത്. നാട്ടുകാരുടെയും സ്‌കൂള്‍ സംരക്ഷണസമിതിയുടെയും
പിടിഎയുടെയും അഭ്യര്‍ഥന സ്വീകരിച്ച് ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുത്ത സ്‌കൂള്‍ പുതിയ സ്ഥലം വാങ്ങി കെട്ടിടം പണിത് സൊസൈറ്റിയുടെ ശതാബ്ദിസ്മാരകമാക്കി പുനര്‍ജ്ജനിപ്പിക്കുകയായിരുന്നു.
സാഹിത്യകാരന്‍ എം മുകുന്ദന്‍, അടച്ചുപൂട്ടലില്‍നിന്നു സ്‌കൂള്‍ ഏറ്റെടുത്തു നവീകരിച്ചു മാതൃക സൃഷ്ടിച്ച മുന്‍എംഎല്‍എ എ.പ്രദീപ് കുമാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പത്മശ്രീ മീനാക്ഷിയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് കുമാര്‍ സി, ചലച്ചിത്രനടി അനു സിതാര, കവി വീരാന്‍ കുട്ടി, ഗായകന്‍ വി.ടി.മുരളി, ഗായിക വിഷ്ണുമായ രമേഷ് എന്നിവരാണ് ഉദ്ഘാടകരായെത്തിയ പ്രമുഖര്‍. ആദ്യാക്ഷരമായ അ-യുടെ രൂപത്തില്‍ ഒരുക്കിയ അനവധിദീപങ്ങള്‍ ഒരുമിച്ചു കൊളുത്തിയായിരുന്നു ഉദ്ഘാടനം.
ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ അധ്യക്ഷനായ ഉദ്ഘാടനസമ്മേളനത്തില്‍ സൊസൈറ്റി ചെയര്‍മാന്‍
രമേശന്‍ പാലേരി സ്വാഗതവും എംഡി എസ്.ഷാജു നന്ദിയും പറഞ്ഞു. ജനപ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും സ്‌കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകരും പങ്കെടുത്തു.
നാടിളക്കി ഘോഷയാത്രയായി വന്ന പൗരാവലിയും സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആദ്യം സവിശേഷമാതൃകയില്‍ നിര്‍മിച്ച സ്‌കൂള്‍ കണ്ടു. പേരാമ്പ്ര ജിയുപിഎസിലെ കൊച്ചു കലാകാരികള്‍ ഒപ്പന ഒരുക്കി അതിഥികളെ സ്വാഗതം ചെയ്തു. തുടര്‍ന്നാണ് ബാലഗായകന്‍ സാരംഗ് രാജീവ് ആലപിച്ച ഗുരു വാഗ്ഭടാനന്ദകൃതിയുടെ പശ്ചാത്തലത്തില്‍ അക്ഷരദീപം തെളിച്ചത്. കുട്ടികള്‍ ബലൂണുകള്‍ പറത്തി ഉദ്ഘാടനത്തില്‍ പങ്കുചേര്‍ന്നു. അതിനുശേഷമായിരുന്നു അതേ സ്‌കൂളിലെ കുരുന്നുകളുടെ പ്രാര്‍ഥനാലാപത്തോടെ ആരംഭിച്ച ഉദ്ഘാടനസമ്മേളനം.
കെട്ടിടം നിര്‍മ്മിച്ച എക്‌സിക്യൂഷന്‍ ടീം ലീഡര്‍, എന്‍ജിനീയറിങ് ടീം, ആര്‍ക്കിടെക്റ്റ് ആന്‍ഡ് ഡിസൈന്‍ ടീം എന്നിവരെ
വേദിയില്‍ ആദരിച്ചു. ഈ പ്രദേശത്തുനിന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവ, കായിക, ശാസ്ത്ര-ഗണിത മേളകളില്‍ വിജയികളായ പ്രതിഭകളെയും ആദരിച്ചു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങളും ഓസ്‌കര്‍ മനോജിന്റെ സ്റ്റേജ് ഷോയും നടന്നു.
പഠനവിഷയങ്ങള്‍ക്കപ്പുറം സര്‍ഗാത്മകത ഉള്‍പ്പെടെ കുട്ടികളുടെ സര്‍വതോമുഖമായ വികാസത്തിനായി സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസവിദഗ്ധരുടെ സമിതി വികസിപ്പിച്ച ‘സര്‍ഗാത്മകവിദ്യാഭ്യാസം’ എന്ന സമ്പ്രദായമാകും സ്‌കൂളില്‍ നടപ്പാക്കുകയെന്ന് രമേശന്‍ പാലേരി പറഞ്ഞു. പുസ്തകവായനയും ശാസ്ത്രപരീക്ഷണങ്ങളും ഗണിതനിര്‍ധാരണവും അഭിനയവും സംഗീതവും നൃത്തവും ചെസും കളരിയും കൃഷിയും പുന്തോട്ടപരിപാലനവും പ്രകൃതിപാഠവും എല്ലാം അഭ്യസിക്കാന്‍ കഴിയുന്നവിധത്തിലാണ്
സ്‌കൂള്‍ടെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ഈ പഠനരീതിയില്‍ സ്‌കൂള്‍ അപ്ഗ്രേഡ് ചെയ്യുമെന്നും തൊഴിലാളികളുടെയും തീരദേശത്തെയുമടക്കം കുട്ടികള്‍ക്ക് രാജ്യാന്തരനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനാണ് പരിപാടിയെന്നും അദ്ദേഹം അറിയിച്ചു.