സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വടകര റെയില്‍വേ സ്റ്റേഷനില്‍ ചുമര്‍ചിത്ര രചന തുടങ്ങി. മാഹി ആശ്രയ വുമണ്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കാരുണ്യ പ്രവര്‍ത്തകയും ചിത്രകാരിയുമായ സുലോചന മാഹിയുടെ നേതൃത്വത്തിലുള്ള ചുമര്‍ചിത്ര രചന സ്റ്റേഷന്‍ സൂപ്രണ്ട് ടി.പി.മനേഷ് ഉദ്ഘാടനം ചെയ്തു.
വടകരയുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന രചനകളാണ് സ്റ്റേഷനില്‍ ആലേഖനം ചെയ്യുന്നത്. കളരിക്കും തെയ്യങ്ങള്‍ക്കും കഥകളിക്കും പ്രാധാന്യം നല്‍കിയുള്ളതാവും ചിത്രങ്ങള്‍. സ്റ്റേഷന്‍ കവാടത്തിലും പുതിയ ശുചീകരണ മുറിയുടെയും വിശ്രമമുറിയുടെയും ചുമരുകളിലാണ് ഏവരേയും ആകര്‍ഷിക്കും വിധമുള്ള ചിത്രങ്ങള്‍ ഒരുക്കുന്നത്. മെഡിമിക്‌സ് ആയുര്‍വേദ സോപ്പ് കമ്പനിയുടെ സഹകരണത്തോടെയാണ് ചിത്രരചന.
ഉദ്ഘാടന ചടങ്ങില്‍ റെയില്‍വെ സ്റ്റേഷന്‍ മുന്‍ സൂപ്രണ്ടും സാമൂഹിക പ്രവര്‍ത്തകനുമായ വത്സലന്‍ കുനിയില്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ഹബീബ് റഹിമാന്‍, പി.കെ.രാമചന്ദ്രന്‍, പി.മഞ്ജുമോള്‍, ആര്‍പിഎഫ് ഉദ്യോഗസ്ഥരായ എ.എ.ഗിരീഷ് കുമാര്‍, പി.ഒ.ബാലകൃഷ്ണന്‍, കലാകാരന്മാരായ സുലോചന മാഹി, ആര്‍.ശുഭശ്രീ, സുമ ചാലക്കര, കെ.കെ.ഉജ്വല്‍ എന്നിവര്‍ സംസാരിച്ചു.