മന്തരത്തൂര്‍: തോടന്നൂര്‍ അമ്പലമുക്ക് ഫീനിക്‌സില്‍ ദേവി അമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി.കെ.കെ.നമ്പ്യാര്‍. മക്കള്‍:
മനോമോഹനന്‍ ( റിട്ട. ടീച്ചര്‍ മന്തരത്തൂര്‍ യുപി സ്‌കൂള്‍), മുരളീധരന്‍ (എല്‍ഐസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വടകര), ആശാലത (റിട്ട. ടീച്ചര്‍ ചിങ്ങപുരം സികെജി സ്‌കൂള്‍), ജയചന്ദ്രന്‍ (ദുബായ്), പരേതനായ പ്രദീപ് കുമാര്‍ (റിട്ട. സീനിയര്‍ സൂപ്രണ്ട് എഇഒ ഓഫീസ് തോടന്നൂര്‍). മരുമക്കള്‍: വി.പി.ഭാസ്‌കരന്‍ മുചുകുന്ന് (ഡിസിസി സെക്രട്ടറി, പിഷാരികാവ് ദേവസ്വം ബോര്‍ഡ് മാനേജര്‍), ഗിരിജ (റിട്ട. ടീച്ചര്‍ മന്തരത്തൂര്‍ യുപി സ്‌കൂള്‍), ശോഭന (റിട്ടയേഡ് ടീച്ചര്‍ തോടന്നൂര്‍ യുപി സ്‌കൂള്‍), ശ്യാമള (പുറമേരി), പ്രവിത (കൊഴുക്കല്ലൂര്‍). സഹോദരന്‍: പരേതനായ ബാലകൃഷ്ണന്‍ അടിയോടി (മന്തരത്തൂര്‍). സംസ്‌കാരം വെള്ളിയാഴ്ച പകല്‍ രണ്ടു മണിക്ക് വീട്ടുവളപ്പില്‍.
