പകര്‍പ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുമ്പില്‍ കത്തിച്ചു. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന്റെ ജില്ലാ തല ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ നിര്‍വഹിച്ചു.
ആശാവര്‍ക്കര്‍മാരെ ദ്രോഹിക്കുന്ന സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പൊതു സമൂഹം രംഗത്തിറങ്ങുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രവീണ്‍കുമാര്‍ പറഞ്ഞു. പാവപ്പെട്ട വനിതകള്‍ നടത്തുന്ന സമരത്തെ ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസ് അനുവാദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് മോഹനന്‍ പാറക്കടവ് അധ്യക്ഷനായി. ഡിസിസി ഭാരവാഹികളായ ആവോലം രാധാകൃഷ്ണന്‍, അഡ്വ.പ്രമോദ് കക്കട്ടില്‍, മാക്കൂല്‍ കേളപ്പന്‍, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, അഡ്വ. എ. സജീവന്‍, മണ്ഡലം പ്രസിഡന്റ് വി. വി റിനീഷ് എന്നിവര്‍ സംസാരിച്ചു.