വടകര: സംസാര ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് ആശ്രയമായ വടകര റോട്ടറി ബധിര വിദ്യാലയത്തിന്റെ 32-ാം
വാര്‍ഷികാഘോഷം (മയൂര 2K 25) നാളെ (വെള്ളി) നടക്കും. രാവിലെ 10.30 ന് ടൗണ്‍ഹാളില്‍ കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും. റോട്ടറി പ്രസിഡന്റ് കെ.രവിചന്ദ്രന്‍ അധ്യക്ഷത വഹിക്കും. പ്രധാന അധ്യാപിക എം.മിനി റിപ്പോര്‍ട്ട് അവതരിപ്പിക്കും. വിവിധ മത്സരങ്ങളില്‍ വിജയിച്ചവരെ അനുമോദിച്ച് സമ്മാനങ്ങള്‍ നല്‍കും
നഴ്‌സറി മുതല്‍ ഏഴാം ക്ലാസ് വരെ സ്പീച്ച് തെറാപ്പി ഉള്‍പ്പെടെ സൗജന്യമായാണ് ക്ലാസ് നല്‍കുന്നത്. കലാ-കായിക രംഗത്തും കുട്ടികളെ വളര്‍ത്തി എടുക്കുന്നതില്‍ പരിശീലനം നല്‍കുന്നുണ്ട്. 32 വര്‍ഷത്തിടെയില്‍ ഇവിടെ പഠിച്ച കുട്ടികള്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. സൗജന്യ ഭക്ഷണവും ശ്രവണസഹായിയും ഇവിടെ നിന്ന് കുട്ടികള്‍ക്ക് നല്‍കുന്നു.