വടകര: ആഹ്വാന്‍ സെബാസ്റ്റ്യന്‍ പുരസ്‌കാരം നേടിയ സുഗുണേഷ് കുറ്റിയിലിനെ എസ്എന്‍ഡിപി യോഗം വടകര ശാഖയും
ശ്രീനാരായണ സ്‌കൂളും ചേര്‍ന്ന് ആദരിച്ചു. എസ്എന്‍ഡിപി യോഗം വടകര യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ.കെ.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ പ്രിന്‍സിപ്പള്‍ എം.ഹരീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.ശ്രീനാരായണ സ്‌കൂള്‍ ജീവനക്കാര്‍, എസ്എന്‍ഡിപി യോഗം വടകര ശാഖ, യൂത്ത് വിംഗ്, വനിതാ സംഘം, സ്‌കൂള്‍ വാഹന ജീവനക്കാര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹന്‍, ശാഖ വൈസ് പ്രസിഡന്റ് പി.എം.മണിബാബു, വൈസ് പ്രിന്‍സിപ്പാള്‍ വി.ദീപ, എച്ച്എം ലേഖസജിത്ത്, രവീന്ദ്രന്‍ അടിയേരി, പി ടി എ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, കെ ബിന്ദു, സി.കെ.മഹിജ, പി.ടി.പി.രാജീവന്‍, അനിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സുഗുണേഷ് കുറ്റിയില്‍ മറുപടി പ്രസംഗം നടത്തി. പ്രിന്‍സിപ്പാള്‍ ദിനേശ് കരുവാന്‍കണ്ടി സ്വാഗതവും ടി.സുമതി നന്ദിയും പറഞ്ഞു.

