വടകര: സംസ്ഥാന അവാര്‍ഡ് നേടിയ നടക്കുതാഴ വില്ലേജ് ഓഫീസര്‍ എന്‍.അബ്ദുള്‍
സലാമിനെ സഹപാഠികള്‍ അനുമോദിച്ചു. വടകര സാഗര്‍ കോളജ് 90-91 പ്രീഡിഗ്രി ബാച്ച് സംഘടിപ്പിച്ച അനുമോദന ചടങ്ങ് നര്‍ക്കോടിക് വിഭാഗം ഡിവൈഎസ്പി പ്രകാശന്‍ പടന്നയില്‍ ഉദ്ഘാടനം ചെയ്തു സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു.
സാഗര്‍ കോളേജ് അധ്യാപികയായിരുന്ന ടി.കെ.സാവിത്രി മുഖ്യാതിഥി ആയി. പി.സെയ്ദുള്ള, അനില്‍ ചാലില്‍, എ.എം.വിനോദന്‍, പി.പി.പ്രഭാഷ്, രതീഷ് കടമേരി, പി.ജി.സിന്ധു, സി.ടി.പവിത്രന്‍, സൈനബ, പവിത്രന്‍ തീക്കുനി എന്നിവര്‍ സംസാരിച്ചു.