രാവിലെ തന്നെ വിശേഷാല്‍പൂജകള്‍ ഉള്‍പെടെ നടന്നു. എല്ലായിടത്തും നൂറ് കണക്കിനാളുകളാണ് ദര്‍ശനത്തിനെത്തിയത്. പ്രസിദ്ധ ശിവക്ഷേത്രമായ വട്ടോളി ശിവ-ഭഗവതി ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ നിറസാന്നിധ്യം അനുഭവപ്പെട്ടു. ശ്രീകല നൃത്തവിദ്യാലയത്തിലെ കുരുന്നുകള്‍ സംഗീതാര്‍ച്ചന നടത്തി. വൈകീട്ട് ഇളനീര്‍ വരവ്, അഭിഷേകം, തായമ്പക, ശിവരാത്രി പുജ, വിവിധ കലാപരിപാടികള്‍ അരങ്ങേറും, ചൊവ്വാഴ്ച രാത്രി വൈകി പാതിരിപ്പറ്റ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച താലപ്പൊലി ഘോഷയാത്ര രാത്രി വൈകി ഘോഷത്തില്‍ എത്തി. സത്യജിത്ത്, മാനോജ്, കെ.കെ.ശശി, ശശീവന്‍, പി.കെ.നിധിന്‍, കെ.കെ. ജയപാലന്‍, വി.പി.കണാരന്‍, നിജിത്ത്, പ്രഷീദ് എന്നിവരും മാതൃസമിതി അംഗങ്ങളും നേതൃത്വം നല്‍കി.