കുറ്റ്യാടി: മറ്റെന്തിനേക്കാളും ആദ്യം പറഞ്ഞു പഠിപ്പിക്കേണ്ടത് മാനവികതയെ കുറിച്ചാണെന്ന് ഷാഫി പറമ്പില്‍ എംപി.
ഇല്ലെങ്കില്‍ നമ്മള്‍ തോറ്റുപോകുമെന്നും അത്തരത്തിലുള്ള വാര്‍ത്തകളാണ് ദിനേന വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോക്റ്റേഴ്സ് അക്കാദമിയുടെ കേരളത്തിലെ നാലാമത് ബ്രാഞ്ച് കുറ്റ്യാടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍ എംപി.
വിദ്യാര്‍ഥികളുടെ നല്ല സ്വപ്നങ്ങളെയും ആശയങ്ങളെയും പരിപോഷിപ്പിക്കാനും ജീവിതലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും മികച്ച പരിശീലനങ്ങളിലൂടെ സാധിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. നമ്മുടെ സ്വപ്നങ്ങള്‍ക്കും ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും കഴിവിനും സേവനങ്ങള്‍ക്കുമെല്ലാം യാഥാര്‍ഥ്യരൂപം നല്‍കാന്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ലഭ്യമായ കാലമാണിത്. ഇന്ന് ഏത്
ഗ്രാമത്തിലും നഗരത്തിലുമാണെങ്കിലും ആളുകള്‍ക്ക് അവരുടെ മികവുകള്‍ പുറത്തെടുക്കാന്‍ ഒരു പ്രയാസവുമില്ല. നല്ല കഴിവ്, ആശയങ്ങള്‍, ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എല്ലാം ഇന്ന് അംഗീകരിക്കപ്പെടും. നമ്മള്‍ക്ക് അവയോട് എത്ര താല്‍പ്പര്യമുണ്ട് എന്നതാണ് പ്രധാന ഘടകം. നമുക്കു പിന്തുണ നല്‍കാന്‍ മികച്ച പരിശീലകര്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. അത്തരം പരിശീലന സ്ഥാപനങ്ങള്‍ നാടിനു മുതല്‍ക്കൂട്ടാവുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഡോക്റ്റേഴ്സ് അക്കാദമി മനേജിങ് ഡയരക്ടര്‍ ഡോ. ബാബുരാജ് അധ്യക്ഷത വഹിച്ചു. പി.സി.രവീന്ദ്രന്‍, വി.പി.മൊയ്തു, ശ്രീജേഷ് ഊരത്ത്, സാബു കീഴരിയൂര്‍, സി.എച്ച്.ഷരീഫ്, കെ.പി അബ്ദുല്‍ മജീദ്, കെ.പി.അബ്ദുല്‍ റസാഖ്, വി.സി.കുഞ്ഞബ്ദുല്ല, പി.ജമാല്‍
എന്നിവര്‍ സംസാരിച്ചു. എന്‍.പി.ബഷീര്‍ സ്വാഗതവും ദിനേശ് മണി നന്ദിയും പറഞ്ഞു.