Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പിഷാരികാവ് കാളിയാട്ടത്തിന് ഒരുക്കം തുടങ്ങി; ആനയും വെടിക്കെട്ടും കുറയും

February 26, 2025
in പ്രാദേശികം
A A
പിഷാരികാവ് കാളിയാട്ടത്തിന് ഒരുക്കം തുടങ്ങി; ആനയും വെടിക്കെട്ടും കുറയും
Share on FacebookShare on Twitter

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്

പിഷാരികാവ് ദേവസ്വം ഒരുക്കങ്ങളാരംഭിച്ചു. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 30 ന് കൊടിയേറും. ഏപ്രില്‍ നാലിന് ചെറിയവിളക്കും അഞ്ചിന് വലിയവിളക്കും ആറിന് കാളിയാട്ടവുമാണ്.

ഉത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിനുള്ള ക്രമീകരണങ്ങളെ കുറിച്ച് ആലോചിക്കുന്നതിന് ദേവസ്വം ഗസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്ദ്യോഗസ്ഥന്‍മാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

ലാന്റ് റവന്യൂ തഹസില്‍ദാര്‍ എം. ഹരിപ്രസാദ്, കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. ശ്രീലാല്‍ ചന്ദ്രശേഖരന്‍, ആരോഗ്യ വകുപ്പിലെ കെ.കെ.ചന്ദ്രിക, വാര്‍ഡ് കൗണ്‍സിലര്‍ ഫക്രുദീന്‍, ട്രസ്റ്റി ബോര്‍ഡ് അംഗം സി.ഉണ്ണികൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ടി.കെ.ചന്ദ്രന്‍, കെ.കെ.വൈശാഖ്, മുരളീധരന്‍ തോറോത്ത്, കെ.ചിന്നന്‍ നായര്‍, ഇ.എസ്.രാജന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ.പ്രമോദ് കുമാര്‍, ദേവസ്വം മാനേജര്‍ വി.പി.ഭാസ്‌കരന്‍, കെ.കെ.രാകേഷ്, ഉണ്ണികൃഷ്ണന്‍ മരളൂര്‍ എന്നിവര്‍ സംസാരിച്ചു.

 

ഉത്സവവുമായി ബന്ധപ്പെട്ട് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ കണ്‍വീനര്‍മാരായി 15 സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആന എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും കനത്ത ജാഗ്രതയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തണമെന്ന് യോഗം ദേവസ്വം അധികൃതരോടാവശ്യപ്പെട്ടു.

-സുധീര്‍ കൊരയങ്ങാട്‌

RECOMMENDED NEWS

പുറക്കാമല സമരം: ആശുപത്രിയില്‍ കഴിയുന്ന കെ.ലോഹ്യയെ സന്ദര്‍ശിച്ചു

പുറക്കാമല സമരം: ആശുപത്രിയില്‍ കഴിയുന്ന കെ.ലോഹ്യയെ സന്ദര്‍ശിച്ചു

4 months ago
വിപിന്യക്ക് സുവോളജിയില്‍ ഡോക്ടറേറ്റ്

വിപിന്യക്ക് സുവോളജിയില്‍ ഡോക്ടറേറ്റ്

2 weeks ago
പുകയില വിരുദ്ധ ദിനത്തില്‍ എക്‌സൈസ് നേതൃത്വത്തില്‍ കൂട്ടയോട്ടം

പുകയില വിരുദ്ധ ദിനത്തില്‍ എക്‌സൈസ് നേതൃത്വത്തില്‍ കൂട്ടയോട്ടം

1 week ago

യുക്തക്ക് യൂത്ത് കോണ്‍ഗ്രസിന്റെ അനുമോദനം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal