വൈക്കിലശ്ശേരി തെരു: ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ 2024-25
ജനകീയാസൂത്രണം കാര്‍ഷിക വികസന പദ്ധതി പ്രകാരം ഇടവിള കൃഷിക്കായി വിത്തുകള്‍ വിതരണം ചെയ്തു. ഗ്രാമ സഭയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് കൃഷിക്കായ് വിത്തുകള്‍ നല്‍കിയത്.
പഞ്ചായത്തംഗം പ്രസാദ് വിലങ്ങില്‍ കര്‍ഷക സുജല മീത്തലിനു നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, കാച്ചില്‍ തുടങ്ങിയ വിത്തുകളടങ്ങിയ കിറ്റാണ് നല്‍കിയത്. വാര്‍ഡില്‍ മുപ്പതോളം പേര്‍ക്ക് ഇവ നല്‍കി.