തണല്‍ വടകരയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യവ്യക്കരോഗ നിര്‍ണയ ക്യാമ്പ് വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് രണ്ട് വരെ വടകര മുനിസി പല്‍ പാര്‍ക്കിലാണ് ക്യാമ്പ്.
വ്യാപാരികളും പൊതുജനങ്ങളും ഉള്‍പ്പെടെ നാനൂറോളം പേരെ പരിശോധിക്കും. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടു മുതല്‍ 10 വരെ രജിസ്‌ട്രേഷന്‍ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡി.എം.ശശീന്ദ്രന്‍, വി.അസീസ്, കെ.എന്‍.വിനോദന്‍, ഷിജു കരിമ്പനപ്പാലം, അനില്‍ കുമാര്‍ ചെറുകാറ്റി, വി.പി.ശശി എന്നിവര്‍ പങ്കെടുത്തു.