Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാന മന്ദിരം തറക്കല്ലിടല്‍ വെള്ളിയാഴ്ച

February 26, 2025
in പ്രാദേശികം
A A
ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാന മന്ദിരം തറക്കല്ലിടല്‍ വെള്ളിയാഴ്ച
Share on FacebookShare on Twitter

വടകര: കല്ലേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ദയ ചാരിറ്റബിള്‍

ട്രസ്റ്റിന് ആസ്ഥാനമന്ദിരം പണിയുന്നു. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം നാലിന് പേരാക്കൂലില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ പ്രദേശത്തെ കിടപ്പു രോഗികളെ കേന്ദ്രീകരിച്ചാണ് ദയയുടെ പ്രവര്‍ത്തനം. ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനു പുറമെ രോഗികളെ വീട്ടില്‍ ചെന്ന് പചരിക്കല്‍, മരുന്ന് വിതരണം എന്നിവയുമുണ്ട്. ഇതോടൊപ്പം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.

പതിനഞ്ചു വര്‍ഷമായി വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ദയക്ക് സി.വി.അബ്ദുള്ള സൗജന്യമായി നല്‍കിയ സ്ഥലത്താണ് കെട്ടിടം പണിയുന്നത്. ക്ലിനിക്ക്, ഓഫീസ്, ക്ലാസ്‌റൂം, ലൈബ്രറി എന്നിവ അടങ്ങിയതാണ് ആസ്ഥാന മന്ദിരം. പ്രവൃത്തി ഉദ്ഘാടന് ചടങ്ങില്‍ കെ.കെ.രമ എംഎല്‍എ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ ദയ പ്രസിഡന്‌റ് റസാഖ് കല്ലേരി, ട്രഷറര്‍ പൊയില്‍ കുഞ്ഞമ്മദ്, മൊയ്തു പറമ്പത്ത്, ബഷീര്‍ കൂറ്റേരി എന്നിവര്‍ സംബന്ധിച്ചു.

RECOMMENDED NEWS

ശോഭ സുരേന്ദ്രന്‍ ഇന്ന് നാദാപുരം റോഡില്‍

ശോഭ സുരേന്ദ്രന്‍ ഇന്ന് നാദാപുരം റോഡില്‍

3 weeks ago
പുറങ്കര കുഞ്ഞിക്കണ്ടി ഉസ്മാന്‍ അന്തരിച്ചു

പുറങ്കര കുഞ്ഞിക്കണ്ടി ഉസ്മാന്‍ അന്തരിച്ചു

4 months ago
തളീക്കര കൊല്ലോംകണ്ടി പൊക്കി അമ്മ അന്തരിച്ചു

തളീക്കര കൊല്ലോംകണ്ടി പൊക്കി അമ്മ അന്തരിച്ചു

2 weeks ago
കുറ്റ്യാടി തളീക്കരയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; റോഡ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

കുറ്റ്യാടി തളീക്കരയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; റോഡ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal