പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. നാദാപുരം മണ്ഡലം പത്താം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമത്തിലാണ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് രൂപം കൊടുത്തത്.
മഹാത്മാഗാന്ധി കുടുംബ സംഗമം കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് പി വി ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ രൂപരേഖ അഡ്വ കെ.എം രഘുനാഥ് അവതരിപ്പിച്ചു.
അഡ്വ. എ. സജീവന്‍, വി.വി റിനീഷ്, പി. കെ ദാമു, വി.കെ ബാലാമണി, കെ. വത്സലകുമാരി, വാസു എരഞ്ഞിക്കല്‍, കെ. ഗംഗാധരന്‍, ടി. രവീന്ദ്രന്‍, പി. ശ്രീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പി. ശ്രീധരന്‍ നായര്‍ ചെയര്‍മാനും പി. അജയകുമാര്‍ കണ്‍വീനറും കെ. ഗംഗാധരന്‍ ഖജാന്‍ജിയുമായി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് രൂപം നല്‍കി.