നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് (കുഞ്ഞല്ലൂര്‍) ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. കോണ്‍ഗ്രസിലെ പുതിയോട്ടില്‍ അജയന്‍ 20 വോട്ടിന്റെ ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിലെ

അഡ്വ.കെ.പി.വിവേകിനെയാണ് അജയന്‍ പരാജയപ്പെടുത്തിയത്. അജയന്‍ 619 വോട്ടും കെ.വി.വിവേക് 599 വോട്ടും നേടി. ബിജെപിയിലെ മിഥുന്‍ 30 വോട്ട് കരസ്ഥമാക്കി. ആകെ 1523 സമ്മതിദായകരുള്ള വാര്‍ഡില്‍ 1248 വോട്ടുകളാണ് പോള്‍ ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ വിജയന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇടതുകോട്ടയായ കുഞ്ഞല്ലൂരിലെ യുഡിഎഫിന്റെ അട്ടിമറി വിജയം സിപിഎമ്മിന് ക്ഷീണമായി.
