ഐതിഹാസിക സമരത്തിന് ഐക്യദാർഡ്യവുമായി ഒഞ്ചിയം ഏരിയയിലെ ആശവർക്കർമാർ ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. തൊഴിലാളികൾ ഉയർത്തിയ ജീവൽപ്രശ്നങ്ങളോട് മുഖം തിരിഞ്ഞ സമീപനമാണ് സർക്കാർ പിന്നിടുന്നത്.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം സമരത്തെ പരിഹസിക്കാനും അവഹേളിക്കാനുമാണ് സർക്കാറും സർക്കാർ അനൂകൂല യൂനിയൻ നേതാക്കളും ശ്രമിക്കുന്നത് അരാജവാദികളും പാട്ടപ്പിരിവുകാരുമാണ് സമരത്തിന് പിന്നില്ലെന്ന് ആക്ഷേപിക്കുന്ന തൊഴിലാളി നേതാക്കൾ നാടിന് അപമാനമാണ്.
ഇത്തരം അധികാര ദല്ലാളൻമാരുടെ ധിക്കാര നടപടിയിൽ പ്രതിഷേധിച്ചാണ് യൂനിയൻ തിട്ടൂരത്തെ മറി കടന്ന് തൊഴിലാളികൾ സമരത്തിന് പിന്തുണയുമായി സമരരംഗത്തിറങ്ങിയതെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. കെ.കെ രമ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു ലിജിന.വി.കെ ഉഷ മലയിൽ ബിന്ദു എന്നിവർ സംസാരിച്ചു.
വരും ദിവസങ്ങളിൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരവുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളികൾ അറിയിച്ചു.