തിരുവനന്തപുരം: അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതാവ് ഷെമിക്ക് ബോധം
തെളിഞ്ഞു. പിന്നാലെ അവര്‍ ആദ്യം അന്വേഷിച്ചത് ഇളയമകൻ അഫ്സാനെ. അടുത്ത ബന്ധുവിനെ കണ്ടപ്പോള്‍ തന്നെ അഫ്സാനെക്കുറിച്ചാണ് ചോദിച്ചത്. അവനെന്തെങ്കിലും പറ്റിയോ എന്നു കരഞ്ഞുകൊണ്ടു ചോദിച്ചു. അവനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞു. അഫാനെക്കുറിച്ച് അവര്‍ ഒന്നും ചോദിച്ചില്ലെന്നും ഷെമിയെ സന്ദര്‍ശിച്ച ബന്ധു പറയുന്നു. അതേ സമയം ഇളയമകൻ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.
ഷമിയുടെ തലയ്ക്ക് പിറകില്‍ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടുഭാഗത്തും എല്ലിന് പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴി
യാത്ത അവസ്ഥയിലുമാണ്. എങ്കിലും വേദന കടിച്ചമർത്തി ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചു. കാര്യങ്ങളെക്കുറിച്ച് ഓർത്ത് കരഞ്ഞു

ഷമിയുടെ തലയ്ക്ക് പിറകില്‍ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടുഭാഗത്തും എല്ലിന് പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴി

അഫാൻ ആദ്യം ആക്രമിച്ചത് ഉമ്മ ഷെമിയെ ആണ്. പേരുമലയിലെ വീട്ടിൽ മാതാവ് ഷെമിയുമായി തർക്കമുണ്ടായതോടെ കഴുത്തിൽ ഷാൾ കുരുക്കിയ ശേഷം നിലത്തേക്ക് എറിഞ്ഞു. തലയിടിച്ചു ബോധരഹിതയായ ഷെമി കൊല്ലപ്പെട്ടെന്ന് കരുതി അഫാൻ ഇവിടെനിന്ന് പോവുകയായിരുന്നു. പിന്നീട് പോലീസാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.