ആയഞ്ചേരി: ചീക്കിലോട് യുപി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകൻ
നാണു ആയഞ്ചേരിക്കുള്ള യാത്രയയപ്പ് സമ്മേളനവും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം എം നഷീദ ഉദ്ഘാടനം ചെയ്തു. ടിവി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. നാണു മാസ്റ്റർക്കുള്ള ഉപഹാരം പിടിഎ പ്രസിഡണ്ട് അരയാക്കി റഷീദ് നൽകി.
രമേശ് കാവിൽ, ഹെഡ്മാസ്റ്റർ സി.എച്ച് മൊയ്തു, എം. റഷീദ്, കണ്ണോത്ത് ദാമോദരൻ, സി.എം അഹമ്മദ്, രാമദാസ് മണലേരി, പറമ്പത്ത് സുനിൽ, ടി.മുഹമ്മദ്, ചേമ്പറ്റ ഹമീദ്, മുത്തു തങ്ങൾ, എടവന മൂസ, ടി.വി സദാനന്ദൻ, എം.വി രാഘവൻ, രജിത്ത് ആയഞ്ചേരി, എൻ. സിറാജ്, പി.വി അസ്ന, വി.സി.കെ സാജിത, മുഹമ്മദ് യാസീൻ, ഇ.ലീന എന്നിവർ സംസാരിച്ചു.