സൊസൈറ്റിയുടെ പത്താം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കും. ഇതിന്റെ ലോഗോ പ്രകാശനം, പ്രശസ്ത ചലച്ചിത്ര താരം ലുക്മാന്‍ നിര്‍വഹിച്ചു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ജോയന്റ് കണ്‍വീനര്‍ അനീസ് വി, ഇന്‍വോള്‍വ് എക്‌സി. കമ്മിറ്റി അംഗം മിഥുന്‍ ഹരിദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനര്‍ ആയ ഷിബിന്‍ (ലോഗിന്‍ ഓര്‍ക്കാട്ടേരി) ആണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് വൈകുന്നേരം 3.30 ന് വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടക്കും. വടകര എംഎല്‍എ കെ.കെ.രമ ഉദ്ഘാടനം നിര്‍വ്വഹിക്കും.
പരിപാടിയോടനുബന്ധിച്ച് വടകര നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ഹരിത കര്‍മ സേനകള്‍ക്ക് ആദരം ഒരുക്കും. ഫസ്റ്റ് എയ്ഡ് & ലൈഫ് സപ്പോര്‍ട്ടിംഗ് വിഷയത്തില്‍ ബോധവത്കരണ ക്ലാസും ഒരുക്കും.