അട്ടക്കുണ്ട്കടവില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഭീമമായ വീട് നിര്‍മാണ സെസ് കൊള്ള അവസാനിപ്പിക്കുക, 17 മാസമായി മുടങ്ങിയ കെട്ടിട നിര്‍മാണ ക്ഷേമനിധി പെന്‍ഷന്‍ വിതരണം ചെയ്യുക, കുട്ടോത്ത്-അട്ടക്കുണ്ട് റോഡ് പണി ഉടന്‍ തുടങ്ങുക, പഞ്ചായത്ത് റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, ജലനിധി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടന്ന പ്രതിഷേധ പരിപാടി കെപിസിസി ജനറല്‍ സെക്രട്ടറി പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു.
കോര്‍ കമ്മറ്റി ചെയര്‍മാന്‍ കൊളായി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അച്ചുതന്‍ പുതിയെടുത്ത്, പി.സി.ഷീബ, സി.വി.അജിത്ത്, സി.പി.വിശ്വനാഥന്‍, എം.കെ.ഹമീദ്, കമല ആര്‍.പണിക്കര്‍, ഒ.പി.പ്രമീള, ചാലില്‍ കുഞ്ഞബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് ചാലില്‍ അഷ്‌റഫ് സ്വാഗതം പറഞ്ഞു.