Thursday, June 5, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ആറു മണിക്കൂറില്‍ 5 കൊലപാതകം; കൂടുതല്‍ വിവരം പുറത്ത്

February 25, 2025
in കേരളം
A A
ആറു മണിക്കൂറില്‍ 5 കൊലപാതകം; കൂടുതല്‍ വിവരം പുറത്ത്
Share on FacebookShare on Twitter

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂട്ടക്കൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകള്‍ നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആറു മണിക്കൂറിനുള്ളില്‍ അഞ്ച് കൊലപാതകങ്ങള്‍ നടത്തി. ഇന്നലെ രാവിലെ ഉമ്മയെയാണ് പ്രതി അഫാന്‍ ആദ്യം ആക്രമിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു ഇത്. ഉമ്മയോട് അഫാന്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനാല്‍ ആക്രമിച്ചു. 1.15 മുത്തശ്ശി സല്‍മ ബീവിയെ ആക്രമിച്ചു. സ്വര്‍ണവുമായി വെഞ്ഞാറമൂട് എത്തിയപ്പോള്‍ പിതൃസഹോദരന്‍ ലത്തീഫ് ഫോണില്‍ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി വെഞ്ഞാറമൂട് നിന്ന് ചുറ്റിക വാങ്ങി. വൈകിട്ട് മൂന്നു മണിയോടെ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും ആക്രമിച്ചു. ചുറ്റിക കൊണ്ടായിരുന്നു കൊലപാതകം. നാലു മണിയോടെ കാമുകിയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. അവസാനം വീട്ടില്‍ വെച്ച് സഹോദരന്‍ അഫ്‌സാനെയും കൊന്നു. അനുജന്‍ പരീക്ഷ കഴിഞ്ഞെത്തി ഉമ്മയെ അന്വേഷിച്ചു. ഈ ഘട്ടത്തില്‍ അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടില്‍ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് സ്റ്റേഷനില്‍ പോയി കീഴടങ്ങിയതെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.

 

RECOMMENDED NEWS

ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണിയുമായി അല്‍ഖ്വയ്ദ

ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണിയുമായി അല്‍ഖ്വയ്ദ

4 weeks ago
ചേലക്കാട് റോഡ് വികസനം: തടസം നീങ്ങുന്നു, സന്ദേശയാത്രയുമായി സര്‍വകക്ഷികള്‍

ചേലക്കാട് റോഡ് വികസനം: തടസം നീങ്ങുന്നു, സന്ദേശയാത്രയുമായി സര്‍വകക്ഷികള്‍

2 months ago

വടകര മോഡല്‍ പോളിയില്‍ തൊഴില്‍ മേള ജനുവരി 4ന്; 500ലേറെ പേര്‍ക്ക് തൊഴിലവസരം

5 months ago
നവീകരിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

നവീകരിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal