കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ
ആശ്രിതര്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ജോലി നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. അപകടം നടന്ന ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് തുഛമായ സഹായമാണ് മലബാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് ലഭ്യമായത്. ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര് കൂടുതല്‍ സഹായം ചെയ്യണം. പരിക്കേറ്റവരില്‍ 15- ഓളം പേര്‍ ഇപ്പോഴും അതിഗുരുതരാവസ്ഥ നേരിടുകയാണ്. ഒരു രൂപയുടെ സഹായം പോലും അവര്‍ക്ക് ലഭിച്ചിട്ടില്ല. അടിയന്തരമായി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി അവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വി.ഡി.സതീശന്‍ അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ് നേതാക്കളായ അഡ്വ:
കെകെ.പ്രവീണ്‍ കുമാര്‍ , ശശിതോറോത്ത്, പി.വി.വേണുഗോപാല്‍, അരുണ്‍ മണമല്‍, സി.പി.മോഹനന്‍, രാജേഷ് കീഴരിയൂര്‍, രജീഷ് വെങ്ങളത്ത് കണ്ടി തുടങ്ങിയവര്‍ സതീശനൊപ്പം ഉണ്ടായിരുന്നു.

