അഴിയൂര്‍: ഒളവിലം റഹ്‌മാനിയ വനിത യതീം ഖാന വൈസ് പ്രസിഡന്റും മോന്താല്‍ മഹല്ല് കമ്മിറ്റി അംഗവുമായ കേളോത്ത്
പൊയില്‍ സിദ്‌റ അലി ഹാജി (71) അന്തരിച്ചു. ഒളവിലം വി.കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജിങ് കമ്മിറ്റി, ഒളവിലം പകല്‍ വീട്, സീതി ഉസ്താദ് റിലീഫ് തുടങ്ങിയ നിരവധി കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. ദീര്‍ഘകാലം ഖത്തറില്‍ പ്രവാസി വ്യവസായിയായിരുന്നു. പരേതരായ തടത്തുംകണ്ടി കുഞ്ഞബ്ദുള്ള ഹാജിയുടെയും പാറേമ്മല്‍ സാറ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: മഠത്തില്‍ സുഹറ. മക്കള്‍: പ്രശസ്ത കവര്‍ ഡിസൈനര്‍ സൈനുല്‍ ആബിദ്, തമീമുല്‍ അന്‍സാരി (ഖത്തര്‍), അഫീദ. മരുമക്കള്‍: ആഷിര്‍ (മടപ്പള്ളി), സമീറ (പള്ളിക്കുനി) ഫാഹിസ (ചൊക്ലി). സഹോദരങ്ങള്‍: ഫഖ്‌റുദ്ദീന്‍, മുസ്തഫ, സുഹറ,പരേതനായ മഹമ്മൂദ്.
