താമരശ്ശേരി: വയോധികനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി പൂനൂര്‍
കുണ്ടത്തില്‍ സുധാകരനാണ് (62) മരിച്ചത്. ഇന്ന് 11 മണിയോടെയാണ് ഇദ്ദേഹത്തെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറികളില്‍ രക്തം ചിതറി കിടക്കുന്നുണ്ട്. വീടിന്റെ മുന്‍വശത്തെ വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ല.
താമരശ്ശേരി ഡിവൈഎസ്പി സുഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പോലീസ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.