നാദാപുരം : നിയോജകമണ്ഡലത്തിലെ മലയോര വാസികൾക്ക് ഏറെ ആശ്രയമാകുന്ന
നവീകരിച്ച മൊകേരി – പാലോളി – തൊട്ടിൽപ്പാല റോഡ് മന്ത്രി മുഹമ്മദ്റിയാസ് നാളെ (ചൊവ്വ) ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് കോവക്കുന്നിൽ നടക്കുന്ന ചടങ്ങിൽ ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വിശിഷ്ടാതിഥിയാകും. ത്രിതല, വിവിധ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ പങ്കെടുക്കും.