വടകര: വടകര ജില്ലാ ആശുപത്രിയിലെ ഫാര്‍മസിക്കു മുന്നിലെ ബാരിക്കേഡിനുള്ളില്‍ തല കുടുങ്ങിയ ആറു വയസുകാരിക്ക്
ഫയര്‍ഫോഴ്‌സ് രക്ഷകരായി. താഴെ അങ്ങാടിയിലെ ആറു വയസുകാരിയാണ് കളിക്കുന്നതിനിടയില്‍ തല കുടുങ്ങിയത്. ഡോക്ടറെ കാണിക്കുന്നതിന് അമ്മയോടൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. ഇന്ന് ഉച്ചക്ക് അമ്മ മരുന്നു വാങ്ങുന്നതിനിടയിലാണ് സമീപത്തെ ബാരിക്കേഡിനുള്ളില്‍ തല കുടുങ്ങിയത്. വിവരം കിട്ടിയ ഉടന്‍ വടകര സ്റ്റേഷന്‍ ഓഫിസര്‍ പി.ഒ.വര്‍ഗീസിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ & സ്പ്രഡര്‍ എന്നിവ ഉപയോഗിച്ച് ബാരിക്കേഡ് മുറിച്ച്
മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പത്ത് മിനുട്ട് കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി.
അസി.സ്റ്റേഷന്‍ ഓഫിസര്‍ പി വിജിത്ത് കുമാര്‍, സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫിസര്‍ ദീപക് ആര്‍, ഫയര്‍& റെസ്‌ക്യൂ ഓഫിസര്‍( ഡ്രൈവര്‍) സന്തോഷ്, ബിനീഷ് , ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍ മാരായ മനോജ് കിഴക്കേക്കര, അഖില്‍,ജിബിന്‍,ജയകൃഷ്ണന്‍, അഹമ്മദ് അജ്മല്‍, ഹോം ഗാര്‍ഡ്‌സ് രതീഷ്, സത്യന്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.