സര്‍വീസ് പെന്‍ ഷനേഴ്‌സ് യൂണിയന്‍ തോടന്നൂര്‍ ബ്ലോക്ക്, മൂപ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പന്ത്രണ്ടാം പെന്‍ഷന്‍ പരിഷ്‌കരണ നടപടി ആരംഭിക്കണമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയി രുന്ന റെയില്‍വേ യാത്രാ നിരക്ക് ഇളവ് പുന:സ്ഥാപിക്കണമെന്നും സമ്മേളനം അഭ്യര്‍ഥിച്ചു.
കീഴല്‍ യുപി സ്‌കൂളിലെ ‘കെ രാജന്‍ മാസ്റ്റര്‍ നഗറി ‘ല്‍ നടന്ന സമ്മേളനം കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ മനോജ് മണിയൂര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസഡന്റ് എന്‍.കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി വി.എന്‍ കൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും പി.എം കുമാരന്‍ ബ്ലോക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ‘കൈത്താങ്ങ്’ വിതരണം സി.പി മുകുന്ദനും മാസിക അവാര്‍ഡ് വിതരണം കെ ബാലക്കുറുപ്പും നിര്‍വ്വഹിച്ചു.
ചിത്ര-കരകൌശല പ്രദര്‍ശനം നടത്തിയ കീഴല്‍ യൂണിറ്റ് അംഗം എന്‍.കെ ജാനകിക്ക് സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സുകുമാരന്‍ ഉപഹാരം നല്കി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.പ്രശാന്ത് കുമാര്‍, സെനിയ, എം ചെക്കായി, എന്‍.കെ ബാലകൃഷ്ണ ന്‍, കെ.എസ് ജയന്തി, ബാബു പൊ ന്നാറത്ത്, കലിക പി.ശങ്കരന്‍, മേല ത്ത് സുധാകരന്‍, വി.പി നാണു, പി.പി കുട്ടികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി എന്‍.കെ രാധാ കൃഷ്ണന്‍ (പ്രസി), കലിക പി.ശങ്കരന്‍, പി.പി.കുട്ടികൃഷ്ണന്‍, കെ. കമലാക്ഷി (വൈ.പ്രസി), പി.എം കുമാരന്‍ (സെക്ര), വല്ലത്ത് ബാലകൃഷ്ണന്‍, ടി.എച്ച് ശ്രീധരന്‍, പൊന്നാറത്ത് ബാബു (ജോ.സെക്ര), ഇ.നാരായണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.