വടകര: ആത്മ സംസ്‌കരണത്തിന്റെയും ദൈവിക ഭയത്തിന്റെയും മാസമാണ് റംസാനെന്നും കൂടുതല്‍ കരുതലോടു കൂടി
വിശ്വാസികള്‍ അതിനെ വരവേല്‍ക്കണമെന്നും വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി നിഷാദ് സലഫി അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വടകര ശാഖ താഴെഅങ്ങാടി അല്‍ഹിക്മ സെന്ററില്‍ സംഘടിപ്പിച്ച അഹ്ലന്‍ റമദാന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അശരണരെയും അനാഥകളെയും കൂട്ടിപ്പിടിക്കാനും മാനവിക ഐക്യം
സുദൃഢമാക്കാനും വിശ്വാസികള്‍ തയ്യാറാവണം. അക്രമണങ്ങളും അധിക്ഷേപങ്ങളും കൊണ്ട് നോമ്പിന്റെ പൂര്‍ണത ലഭിക്കില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. വടകര മണ്ഡലം സെക്രട്ടറി വി.വി. ബഷീര്‍ ആശംസാ പ്രസംഗം നടത്തി. ശാഖാ സെക്രട്ടറി സി.എ. സിറാജ് സ്വാഗതവും ടി.കെ. സുനീര്‍ നന്ദിയും പറഞ്ഞു.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വടകര ശാഖ താഴെഅങ്ങാടി അല്‍ഹിക്മ സെന്ററില്‍ സംഘടിപ്പിച്ച അഹ്ലന്‍ റമദാന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അശരണരെയും അനാഥകളെയും കൂട്ടിപ്പിടിക്കാനും മാനവിക ഐക്യം