തിരുവള്ളൂർ : ജൽ ജീവൻപദ്ധതിയുടെ ഭാഗമായ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി
പൊളിച്ച റോഡുകളുടെ അറ്റകുറ്റപണി നടത്താത്തതിലും വീടുകളിലേക്ക് കണക്ഷൻ നൽകുന്നതിലുൾപ്പെടെ കാണിക്കുന്ന അലംഭാവത്തിലും തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി വടകര ഓഫീസിനു മുമ്പിൽ പ്രതിഷേധിച്ചു.
പ്രസിഡന്റ് പി.സി ഹാജറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി- പ്രജീഷ് അധ്യക്ഷത വഹിച്ചു. എഫ്. എം മുനീർ, ഗോപീ നാരായണൻ ,ബവിത്ത് മലോൽ, പി.പി രാജൻ, പി. അബ്ദുറഹ്മാൻ സംസാരിച്ചു.