Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കേരളം നടുങ്ങി; തിരുവനന്തപുരത്ത്‌ അ​ഞ്ചു​പേ​രെ യു​വാ​വ് വെ​ട്ടി​ക്കൊ​ന്നു

February 24, 2025
in കേരളം
A A
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്
Share on FacebookShare on Twitter

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊല. അ​ഞ്ചു​പേ​രെ യു​വാ​വ് വെ​ട്ടി​ക്കൊ​ന്നു. ആറുപേരെ കൊ​ല​പ്പെ​ടു​ത്തി​യെന്നു പറഞ്ഞ് യു​വാ​വ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച വൈകുന്നേരമുണ്ടായ സം​ഭ​വ​ത്തി​ൽ കീ​ഴ​ട​ങ്ങിയ പ്ര​തി അഫ്‌നാനെ (23)  ​പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്.

രണ്ട് മരണം ​പോ​ലീസ് സ്ഥിരീകരിച്ചു. യുവാവിന്റെ അമ്മയെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. . വെട്ടിയ ശേഷം പ്രതി വീട്ടിലെ ഗ്യാസ്  തുറന്നു വിട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. യുവാവ് പറ‍ഞ്ഞ സ്ഥലങ്ങളിലേക്ക് പോലീസ് എത്തിയിട്ടുണ്ട്.
പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും സുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമി ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. എസ്.എൻ. പുരം ചുള്ളാളത്ത് സുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് വെട്ടിയത്. ഇതിൽ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

RECOMMENDED NEWS

അ​ന്നം​മു​ട്ടി​ക്കു​ന്ന സ​മ​ര​ത്തി​ൽ നി​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പി​ൻ​മാ​റ​ണം:​ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

അ​ന്നം​മു​ട്ടി​ക്കു​ന്ന സ​മ​ര​ത്തി​ൽ നി​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പി​ൻ​മാ​റ​ണം:​ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

5 months ago
അഴിയൂരില്‍ ഏപ്രില്‍ 4ന് ജനകീയ മുന്നണിയുടെ പ്രതിഷേധ സംഗമം

അഴിയൂരില്‍ ഏപ്രില്‍ 4ന് ജനകീയ മുന്നണിയുടെ പ്രതിഷേധ സംഗമം

2 months ago
കെല്‍ട്രോണ്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കെല്‍ട്രോണ്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

2 months ago
ഊരത്ത് തിരുമംഗലത്ത് മുഹമ്മദലി ഹാജി അന്തരിച്ചു

ഊരത്ത് തിരുമംഗലത്ത് മുഹമ്മദലി ഹാജി അന്തരിച്ചു

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal