അഴിയൂര്‍: ആകാശ സ്വപ്നങ്ങളെ സാക്ഷാത്കരിച്ച് കടവത്തൂര്‍ മുണ്ടത്തോട് നിന്ന് ഒരു യുവ വനിത പൈലറ്റ്. കൊറ്റോള്‍ ശംസുദ്ദീന്‍-
റസീന ദമ്പതികളുടെ മകള്‍ ഷാന ഷെറിനാണ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആറാം ക്ലാസ് വരെ പഠനം നടത്തിയ ഷാന ഷെറിന്‍ കുടുംബവുമൊത്ത് പ്രവാസിയായ തന്റെ പിതാവിന്റെ അടുക്കലേക്ക് അബുദാബിയിലേക്ക് കുടിയേറി.
അബുദാബി മോഡല്‍ സ്‌കൂളില്‍ തുടര്‍ പഠനവും പിന്നീട് ഷാര്‍ജ എയര്‍ അറേബ്യയുടെ കീഴിലുള്ള ടി 3 അക്കാദമിയില്‍ നിന്നു തന്റെ വിജയ പറക്കല്‍ നടത്തി എടിപിഎല്‍ ലൈസന്‍സ് കരസ്ഥമാക്കുകയും ചെയ്തു.

അബുദാബി മോഡല്‍ സ്‌കൂളില്‍ തുടര്‍ പഠനവും പിന്നീട് ഷാര്‍ജ എയര്‍ അറേബ്യയുടെ കീഴിലുള്ള ടി 3 അക്കാദമിയില്‍ നിന്നു തന്റെ വിജയ പറക്കല്‍ നടത്തി എടിപിഎല്‍ ലൈസന്‍സ് കരസ്ഥമാക്കുകയും ചെയ്തു.