അഴിയൂര്‍ : ഭൂനികുതി കുത്തനെ വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനം പിന്‍വലിക്കണമെന്ന് അഴിയൂര്‍ വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. കൃഷിക്കാരെയും സാധാരണക്കാരായ ജനങ്ങളെയും ഏറ്റവും ബുദ്ധിമുട്ടിക്കുന്ന
നടപടിയാണെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു. വിവിധ കാരണങ്ങളാല്‍ നികുതി അടക്കാന്‍ കഴിയത്തവരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കും. വില്ലേജ് ഓഫീസര്‍ കെ.കെ സരിത അധ്യക്ഷത വഹിച്ചു. പി ബാബുരാജ്, പ്രദീപ് ചോമ്പാല, ടി.ടി പത്മനാഭന്‍, മുബാസ് കല്ലേരി, കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

