Thursday, June 5, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഷാഫി പറമ്പില്‍ എംപി പ്രഖ്യാപിച്ച വീടിന്റെ ആദ്യ തറക്കല്ലിടല്‍ 27-ന്

February 23, 2025
in പ്രാദേശികം
A A
ഷാഫി പറമ്പില്‍ എംപി പ്രഖ്യാപിച്ച വീടിന്റെ ആദ്യ തറക്കല്ലിടല്‍ 27-ന്
Share on FacebookShare on Twitter

 

വിലങ്ങാട് : കഴിഞ്ഞ ജൂലായ് 30ന് വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഷാഫി പറമ്പില്‍ എംപി പ്രഖ്യാപിച്ച വീടിന്റെ ആദ്യ തറക്കല്ലിടല്‍ ഈ മാസം 27-ന് ഉച്ചയ്ക്ക് 12.30ന് വിലങ്ങാട് മലയങ്ങാട് റോഡില്‍ നടക്കും. തുടര്‍ന്ന് വിലങ്ങാട് പാരിഷ് ഹാളില്‍ ദുരന്തബാധിതരുടെ കണ്‍വെന്‍ഷന്‍ ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. ഉരുള്‍പൊട്ടലുണ്ടായതിന്റെ  അടുത്ത ദിവസം വിലങ്ങാട് എത്തിയ എംപി 20 വീടുകള്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ ആദ്യ വീടിന്റെ പ്രവൃത്തിയാണ് തുടങ്ങാന്‍ പോകുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എ ആന്റണി ചെയര്‍മാനും ഷെബി സെബാസ്റ്റ്യന്‍ കണ്‍വീനറുമായി 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ പി.എ ആന്റണി അധ്യക്ഷത വഹിച്ചു. ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യന്‍, പി. ബാലകൃഷ്ണന്‍, സെല്‍മ രാജു, ശശി പി.എസ്, തോമസ് മാത്യു, സാബു ജോസഫ്, സോജന്‍ പൊന്മല കുന്നേല്‍, ജോണ്‍സന്‍ ഓലിക്കല്‍, ബോബി എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

മണ്ണെടുക്കുന്നത് തടഞ്ഞു; ചെമ്മരത്തൂരില്‍ സംഘര്‍ഷാവസ്ഥ

മണ്ണെടുക്കുന്നത് തടഞ്ഞു; ചെമ്മരത്തൂരില്‍ സംഘര്‍ഷാവസ്ഥ

1 month ago
കല്ലാച്ചിയില്‍ സംസ്ഥാനപാത കയ്യേറി പടക്കം പൊട്ടിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

കല്ലാച്ചിയില്‍ സംസ്ഥാനപാത കയ്യേറി പടക്കം പൊട്ടിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

2 months ago
എം.എസ് കരുണാകരന്‍ മാസ്റ്ററെ അനുസ്മരിച്ച് കോണ്‍ഗ്രസ്

എം.എസ് കരുണാകരന്‍ മാസ്റ്ററെ അനുസ്മരിച്ച് കോണ്‍ഗ്രസ്

1 month ago
ഒമാൻ ഒഴികെ ഗൾഫ്​ രാജ്യങ്ങളിൽ ഞായറാഴ്ച ചെറിയ പെരുന്നാൾ

ഒമാൻ ഒഴികെ ഗൾഫ്​ രാജ്യങ്ങളിൽ ഞായറാഴ്ച ചെറിയ പെരുന്നാൾ

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal