പുറമേരി: കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 129ാം വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു.പരിപാടിയുടെ
ഭാഗമായി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് അനുമോദനവും വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു. ചോമ്പാല എഇഒ സപ്ന ജൂലിയറ്റ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. ശശികുമാര്‍ പുറമേരി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കെ ഷൈനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരത് സ്‌കൗട്ട്
ആന്‍ഡ് ഗൈഡ്‌സ് സ്റ്റേറ്റ് സെക്രട്ടറി എന്‍.കെ. പ്രഭാകരന്‍, സി രാജേഷ്, പി. ദാമോദരന്‍, മുഹമ്മദ് പുറമേരി, ടി.കെ. പ്രഭാകരന്‍, സജീന്ദ്രന്‍, മനോജ് മുതുവടത്തൂര്‍, എം. മനോജന്‍, ഇ.കെ രാജഗോപാലന്‍, എം. മുകുന്ദന്‍, സി.പി സുരേന്ദ്രന്‍, മഠത്തില്‍ ഷംസു, രജിത്ത് കണ്ണോത്ത്, എം.കെ.റികില്‍, ഇ.കെ ലളിതാംബിക എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇ. കെ.ഹേമലത തമ്പാട്ടി സ്വാഗതം പറഞ്ഞു.

