ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി ചന്ത മൈതാനം വിപുലമായ സൗകര്യങ്ങളോടെ ആധുനികരീതിയില്‍ നിര്‍മിച്ച് സ്റ്റേഡിയമായി
മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ ഏറാമല ലോക്കല്‍ സമ്മേളനം ആവശ്യപെട്ടു. ചന്ത നടക്കുന്ന സമയങ്ങളില്‍ ഒഴികെ ക്രിക്കറ്റ്, ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടത്താന്‍ കഴിയണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
മുയിപ്ര എല്‍പി സ്‌കൂളില്‍ സജ്ജമാക്കിയ കോമത്ത് കണാരന്‍ നഗറില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ കെ ഗംഗാധരന്‍, കെ പി സൗമ്യ, കെ ടി സുരേന്ദ്രന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. കെ കെ വസന്ത പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ രാഷ്ടീയറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മണ്ഡലം സെക്രട്ടറി എന്‍ എം ബിജു, അസി: സെക്രട്ടറി ഇ രാധാകൃഷ്ണന്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി പി റഷീദ്, എ.കെ.കുഞ്ഞിക്കണാരന്‍, വി വി ബീന, ഒ എം രജിലേഷ് എന്നിവര്‍ പ്രസംഗിച്ചു ലോക്കല്‍ സെക്രട്ടറി കെ കെ രഞ്ജീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ലോക്കല്‍ സെക്രട്ടറിയായി ഒ എം അശോകനെയും അസി. സെക്രട്ടറിയായി കെ ടി സുരേന്ദ്രനേയും തെരഞ്ഞെടുത്തു.