
വടകര: വടകര സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ എം.മുകുന്ദന്‍ സാഹിത്യോത്സവം 25 ന് വടകരയില്‍ നടക്കുമെന്ന് സാഹിത്യവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന വിഖ്യാത നോവലിന്റെ

മയ്യഴിയുടെ കഥാകാരന്റെ രചനാലോകം ചര്‍ച്ചചെയ്യുന്ന എം.മുകുന്ദന്‍ സാഹിത്യോത്സവത്തിന് ക്രിസ്റ്റല്‍ ഗ്രാന്റ് ഹാളില്‍
ഉച്ചയ്ക്ക് 2 മണിക്ക് തുടക്കമാവും. ‘എം മുകുന്ദന്‍-എഴുത്തും ജീവിതവും’ എന്ന വിഷയത്തില്‍ ഡോ. ഇ.വി.രാമകൃഷ്ണന്‍ എം.മുകുന്ദനുമായി സംവദിക്കും. തയ്യുള്ളതില്‍ രാജന്‍ മോഡറേറ്ററാവും. പുറന്തോടത്ത് ഗംഗാധരന്‍ സ്വാഗതവും വിജയന്‍ മടപ്പള്ളി നന്ദിയും പറയും.
മൂന്നു മണിക്ക് ‘മലയാളനോവല്‍ മുകുന്ദനിലൂടെ സഞ്ചരിച്ച ദൂരങ്ങള്‍’ എന്ന വിഷയത്തില്‍ ഡോ. വി.രാജകൃഷ്ണന്‍ പ്രഭാഷണം

3.45ന് ‘എം.മുകുന്ദന്റെ കൃതികളില്‍ തെളിയുന്ന ജീവിതദര്‍ശനം’ എന്ന വിഷയം സാറാജോസഫ് അവതരിപ്പിക്കും. ഡോ. ജയശ്രീ വിജയരാഘവന്‍ സ്വാഗതം പറയും. ടി.ജി.മയ്യന്നൂര്‍ നന്ദി രേഖപ്പെടുത്തും.
5 മണിക്ക് ‘എം മുകുന്ദന്‍ സാഹിത്യോത്സവം’ എന്‍.എസ്.മാധവന്‍ ഉദ്ഘാടനം ചെയ്യും. സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. സാഹിത്യവേദി പ്രസിഡന്റ് വീരാന്‍കുട്ടി അധ്യക്ഷനാകും. എം മുകുന്ദനുള്ള ആദരപത്രം ഡോ. എ.കെ രാജന്‍ സമര്‍പ്പിക്കും. ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ അമരാവതി രാധാകൃഷ്ണന്‍

പി.പി.ദാമോദരന്‍ അതിഥികള്‍ക്ക് ഉപഹാരം സമ്മാനിക്കും. എം.മുകുന്ദന്‍ മറുപടി പ്രസംഗം നിര്‍വ്വഹിക്കും. സാഹിത്യവേദി

വാര്‍ത്താസമ്മേളനത്തില്‍ സാഹിത്യവേദി പ്രസിഡന്റ് വീരാന്‍കുട്ടി, വൈസ് പ്രസിഡന്റ് ടി.കെ.വിജയരാഘവന്‍, ജനറല്‍ സെക്രട്ടറി പുറന്തോടത്ത് ഗംഗാധരന്‍, സെക്രട്ടറി പി.പി.രാജന്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പി.കെ.രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.