തിരുവനന്തപുരത്തിന്റെ ഒ.എന്‍.വി കുറുപ്പ് സ്മാരക കാവ്യ കൈരളി പുരസ്‌കാരം എ.കെ.രഞ്ജിത്തിന്. പ്രശസ്തിപത്രവും ശില്പവും പതക്കവുമടങ്ങുന്ന അവാര്‍ഡ് 26 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ നല്‍കുമെന്ന് സംഘാടക സമിതി അറിയിച്ചു. കവിതയുടെയും ഗാനരചനയുടെയും മേഖലക്കാണ് അവാര്‍ഡ്.
എസ്‌കലേറ്റര്‍, സമവാക്യങ്ങള്‍ എന്നീ രണ്ട് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദലമര്‍മരങ്ങള്‍, മുറിവേറ്റുവോ കാലമേ, വായിച്ചാല്‍ വളരും, പടിഞ്ഞാറ് മാനത്ത്, ശോശനപ്പൂക്കള്‍, കലോത്സവ ഗാനങ്ങള്‍ തുടങ്ങിയ സംഗീത ആല്‍ബങ്ങളില്‍ ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. ആകാശവാണി കോഴിക്കോട് നിലയത്തിനായി ലളിത ഗാനങ്ങള്‍, ഉത്സവഗാനങ്ങള്‍ എന്നിവ രചിക്കുന്നു.
ചൂട്ട് എന്ന സിനിമയ്ക്കായി ഗാനരചന നിര്‍വ്വഹിച്ചു. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുന്ന രഞ്ജിത്ത് കര്‍ണാടക സംഗീതം വായ്പ്പാട്ടില്‍ എംജിടിഇ ഹയര്‍ ഗ്രേഡ് നേടിയിട്ടുണ്ട്. പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ രഞ്ജിത്ത് പുറമേരി മുതുവടത്തൂര്‍ സ്വദേശിയാണ്.
ചലച്ചിത്ര ഗാനരചനയ്ക്കുള്ള ദൃശ്യപൗര്‍ണമി പുരസ്‌കാരം, സര്‍ഗ ശ്രേഷ്ഠ പുരസ്‌കാരം, ഡോ.ബി.ആര്‍.അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.